¡Sorpréndeme!

പാർവതിക്ക് ലാലേട്ടനൊപ്പം അഭിനയിക്കാൻ പേടി | filmibeat Malayalam

2018-01-11 753 Dailymotion

Actress Parvathy Nair has probably got her best New Year gift, landing a plum role in debutant director Ajoy Varma's project with Mohanlal.
എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അജിത്തിന്റെ വില്ലത്തിയായി അഭിനയിച്ചതില്‍ പിന്നെയാണ് പാര്‍വ്വതി നായര്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ പാര്‍വ്വതി ഇപ്പോള്‍ മോഹന്‍ലാലിന്റെ ചിത്രം കിട്ടിയ സന്തോഷത്തിലാണ്.ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മോഹന്‍ലാലും എത്തിയിട്ടുള്ള ഷൂട്ടിങിനായി പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണിപ്പോള്‍ പാര്‍വ്വതി. ആദ്യമായിട്ടാണ് മോഹന്‍ലാലിനൊപ്പം പാര്‍വ്വതി ഒരു സിനിമ ചെയ്യുന്നത്.താനൊരു വലിയ മോഹന്‍ലാല്‍ ആരാധികയാണെന്ന് പാര്‍വ്വതി പറഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്ന് നടി പറയുന്നു.പാര്‍വ്വതി നായരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, സായികുമാര്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു.